ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ നഗരപ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. 1925-ല്‍ തിരുവിതാംകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവില്‍ വന്നു. എന്നാല്‍ ഇതുപ്രകാരം ഏഴു ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് നിലവില്‍ വന്നത്. പിന്നീട് 1939 നവംബറില്‍ തിരുവിതാംകൂര്‍ ഗ്രാമ യൂണിയന് നിയമം നടപ്പാക്കി. അതിന്റെ ഫലമായി ഗ്രാമ പഞ്ചായത്ത്, ഗ്രാമ യൂണിയന് എന്നിങ്ങനെ രണ്ടുതരം പ്രാദേശിക ഭരണസംവിധാനങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. വില്ലേജ് യൂണിയന് നിയമ പ്രകാരം രൂപീകൃതമായതാണ് കീഴ്മാട്. 1947-ല്‍ ഇതിലെ അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ പ്രമാണിമാരെയാണ് ഇപ്രകാരം നോമിനേറ്റ് ചെയ്യാറുളളത്. കീഴ്മാട് വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ് മക്കാര്‍ പിള്ള ആയിരുന്നു. കീഴ്മാട് ഗ്രാമോദ്ധാരണ സഹകരണ സംഘം ആഫീസ്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
July 8, 2026
സ്പെഷ്യൽ ഗ്രാമസഭ
PMAY(G) ആവാസ് ലിസ്റ്റ് അന്തിമമാക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ 08/07/2026 തീയതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു . ശ്രീമതി. ഷഹീറ കെ ഇ ( വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി. സാഹിദ അബ്ദുൽ സലാം ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്വാഗത പ്രസംഗം നടത്തി ....
കൂടുതൽ വായിക്കുക