ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ്ആണ്.ഇതിന്റെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്പഞ്ചായത്ത്...

സാജു എം എം

പ്രസിഡന്റ്റ്‌

ഷാഹിറ കെ ഇ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൽ സലാം എസ് ഇ

ചെയര്‍പേഴ്സൺ,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സാഹിദ അബ്ദുല്‍സലാം

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത്‌കുമാര്‍കെബി

ചെയര്‍പേഴ്സൺ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഉഷാറാണി എം വി

സെക്രട്ടറി, കീഴ്മാട്പഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: കീഴ്മാട് താലൂക്ക്: ആലുവഎറണാകുളം ജില്ല ,കേരളം വാർഡുകൾ: 22 നിയമസഭ മണ്ഡലം: ആലുവ ലോകസഭ മണ്ഡലം: ചാലക്കുടി വിസ്തീർണം : 18.14 ച.കി.മി അതിരുകൾ : -                    വടക്ക്:   പെരിയാർ നദികിഴക്ക്:  വാഴക്കുളം ഗ്രാമ പഞ്ചായത്ത്തെക്ക്:  ആലുവ സ്റ്റേറ്റ് ഹൈവേപടിഞ്ഞാറ്:  ആലുവ മുനിസിപ്പാലിറ്റി   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ നഗരപ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. 1925-ല്‍ തിരുവിതാംകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവില്‍ വന്നു. എന്നാല്‍ ഇതുപ്രകാരം ഏഴു ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് നിലവില്‍ വന്നത്. പിന്നീട് 1939 നവംബറില്‍ തിരുവിതാംകൂര്‍ ഗ്രാമ യൂണിയന്‍ നിയമം നടപ്പാക്കി. അതിന്റെ ഫലമായി ഗ്രാമ പഞ്ചായത്ത്, ഗ്രാമ യൂണിയന്‍ എന്നിങ്ങനെ രണ്ടുതരം പ്രാദേശിക ഭരണസംവിധാനങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. വില്ലേജ് യൂണിയന്‍ നിയമ പ്രകാരം രൂപീകൃതമായതാണ് കീഴ്മാട്. 1947-ല്‍ ഇതിലെ അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ പ്രമാണിമാരെയാണ് ഇപ്രകാരം നോമിനേറ്റ് ചെയ്യാറുളളത്. കീഴ്മാട് വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ് മക്കാര്‍ പിള്ള ആയിരുന്നു. കീഴ്മാട് ഗ്രാമോദ്ധാരണ സഹകരണ സംഘം ആഫീസ്...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 8, 2026

സ്പെഷ്യൽ ഗ്രാമസഭ

PMAY(G) ആവാസ് ലിസ്റ്റ് അന്തിമമാക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ 08/07/2026 തീയതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു . ശ്രീമതി. ഷഹീറ കെ ഇ ( വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി. സാഹിദ അബ്ദുൽ സലാം ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്വാഗത പ്രസംഗം നടത്തി ....

കൂടുതൽ വായിക്കുക