നിയമ വ്യവസ്ഥകൾ
കീഴ്മാട് ഗ്രാമപഞ്ചായത്ത്
♻️ നിയമ വ്യവസ്ഥകൾ — മാലിന്യ സംസ്കരണം
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
മാലിന്യ സംസ്കരണം: നിയമങ്ങളും ഉത്തരവാദിത്തങ്ങളും
മാലിന്യം വലിച്ചെറിയൽ, മാലിന്യം വേർതിരിച്ച് കൈമാറാതിരിക്കൽ, യൂസർ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തൽ, മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് ബാധകമായ നിയമവ്യവസ്ഥകളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ.
1. മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ
| പഞ്ചായത്ത് രാജ് ആക്ട് | മുനിസിപ്പാലിറ്റി ആക്ട് | വകുപ്പ് വിശദാംശം | നടപടിക്രമം | പിഴ / ശിക്ഷ | അധികാരി | പിഴ അടയ്ക്കാത്ത പക്ഷം |
|---|---|---|---|---|---|---|
| 219N | 340 | പൊതു / സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയൽ | സ്പോട്ട് ഫൈൻ | ₹5,000 വരെ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| 219A | — | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കൽ | സ്പോട്ട് ഫൈൻ | ₹5,000 വരെ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| — | 335 | സ്ഥാപന പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കൽ | കേൾവിക്കുശേഷം സെക്രട്ടറി നടപടി | ₹5,000 വരെ | സെക്രട്ടറി | പ്രോസിക്യൂഷൻ |
| 219AC | 326C | മാലിന്യം വേർതിരിച്ച് അംഗീകൃത സംവിധാനത്തിന് കൈമാറാതിരിക്കൽ | കേൾവിക്കുശേഷം സെക്രട്ടറി നടപടി | ₹1,000–₹10,000 | സെക്രട്ടറി | റവന്യൂ റിക്കവറി |
2. അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
| പഞ്ചായത്ത് രാജ് ആക്ട് | മുനിസിപ്പാലിറ്റി ആക്ട് | വകുപ്പ് വിശദാംശം | നടപടിക്രമം | പിഴ / ശിക്ഷ | അധികാരി | തുടർനടപടി |
|---|---|---|---|---|---|---|
| 219AD | 326D | യൂസർ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച | കേൾവിക്കുശേഷം സെക്രട്ടറി നടപടി | പ്രതിമാസ യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി / ബാധകമായ സേവന നിയന്ത്രണം |
| 219B | 327 | ഖരമാലിന്യം നിശ്ചിത രീതിയിൽ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ച | കേൾവിക്കുശേഷം സെക്രട്ടറി നടപടി | ₹1,000–₹10,000 | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219K | 337 | ഉപയോഗിച്ച വെള്ളം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കൽ | കേൾവിക്കുശേഷം സെക്രട്ടറി നടപടി | ₹5,000–₹50,000 | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219H | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യം നീക്കം ചെയ്യാതിരിക്കൽ | പ്രോസിക്യൂഷൻ | ₹10,000 വരെ | കോടതിയുടെ അധികാരപരിധിക്ക് വിധേയം | നിയമനടപടി |
| 219A (പരിശോധിക്കണം) | 334A | ബൾക്ക് വേസ്റ്റ് ജനറേറ്റർമാരുടെ മാലിന്യ സംസ്കരണ ചുമതലകളിൽ വീഴ്ച | ബാധകമായ നിയമപ്രകാരം | ബാധകമായ വ്യവസ്ഥകൾ പരിശോധിക്കുക | നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് | ബാധകമായ നിയമനടപടി |
3. പൗരന്മാരുടെ ഉത്തരവാദിത്തങ്ങൾ
- ജൈവമാലിന്യവും അജൈവമാലിന്യവും ഉറവിടത്തിൽ വേർതിരിക്കുക.
- പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയരുത്.
- ഹരിതകർമ്മസേനയ്ക്കോ അംഗീകൃത സംവിധാനങ്ങൾക്കോ മാലിന്യം കൈമാറുക.
- നിശ്ചയിച്ചിട്ടുള്ള യൂസർ ഫീസ് കൃത്യമായി അടയ്ക്കുക.
- പഞ്ചായത്തിന്റെ ശുചിത്വ നിർദേശങ്ങളും മാലിന്യ സംസ്കരണ നിയമങ്ങളും പാലിക്കുക.
ശുചിത്വമുള്ള കീഴ്മാട് — നമ്മുടെ കൂട്ടായ ഉത്തരവാദിത്തം
കീഴ്മാട് ഗ്രാമപഞ്ചായത്ത്