This Website Is Under Construction
കർഷക ദിനം

August 19, 2026

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 17/08/2026 ാം തീയതി കർഷക ദിനം ആചരിച്ചു. റേഷൻ കട കവലയിൽ  നിന്നും ആരംഭിച്ച ബഹുജന ഘോഷയാത്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വന്നു ചേരുകയും  പ്രസിഡന്റ്   ശ്രീ . സാജു മത്തായിയുടെ നേതൃത്വത്തിൽ ബഹു . എം എൽ എ  ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു. തുടർന്ന് വൈസ് പ്രസിഡന്റ് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ക്ഷേമകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,ബാങ്ക് പ്രസിഡന്റുമാർ , വിവിധ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസ അറിയിച്ചു . കൃഷി ഓഫീസർ ശ്രീമതി . സാന്ദ്ര  മരിയ മാത്യൂ പദ്ധതി വിവരണം നടത്തി . പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ഉഷാറാണി എം വി  നന്ദി അറിയിച്ചു .   തുടർന്ന് വിവിധ കലാപരിപാടികളോടെ പ്രോഗ്രാം അവസാനിക്കുകയും ചെയ്തു . 

കർഷക ദിനം