The social security pension mustering must be completed by October 31.
ഓപ്പറേഷൻ തൂഫാൻ

August 13, 2026

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ ബഹു ജന റാലിയും പഞ്ചായത്ത് തല ഉൽഘാടനവും 07/08/2026 ാ ം തീയതി രാവിലെ 10 . 30 ന് കുട്ടമശ്ശേരി ഗവ . ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ബഹു . എം എൽ എ  ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . സാജു മത്തായി , ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. മുക്താർ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു .

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0  ' പദ്ധതി പ്രചരണ പരിപാടിയുടെ ഭാഗമായി 28/09/2026 തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് തൂഫാൻ ഫ്ലാഗ് ഉയർത്തൽ ,തൂഫാൻ  പ്രതിജ്ഞ,തൂഫാൻ വാരിയർ പ്രഖ്യാപനം , തൂഫാൻ വാരിയർ ബാഡ്ജ് വിതരണം  ,ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തപ്പെട്ടു .  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . സാജു മത്തായി , വൈസ് പ്രസിഡന്റ് ശ്രീമതി . ഷാഹിറ കെ ഇ , പഞ്ചായത്ത് സെക്രട്ടറി ശ്രീമതി . ഉഷാറാണി എം വി ,പോലീസ് ഉദ്യോഗസ്ഥർ , എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ എം ബി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

ഓപ്പറേഷൻ തൂഫാൻ