ഓപ്പറേഷൻ തൂഫാൻ
August 13, 2026
കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ ബഹു ജന റാലിയും പഞ്ചായത്ത് തല ഉൽഘാടനവും 07/08/2026 ാ ം തീയതി രാവിലെ 10 . 30 ന് കുട്ടമശ്ശേരി ഗവ . ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ബഹു . എം എൽ എ ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . സാജു മത്തായി , ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. മുക്താർ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു .
കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0 ' പദ്ധതി പ്രചരണ പരിപാടിയുടെ ഭാഗമായി 28/09/2026 തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് തൂഫാൻ ഫ്ലാഗ് ഉയർത്തൽ ,തൂഫാൻ പ്രതിജ്ഞ,തൂഫാൻ വാരിയർ പ്രഖ്യാപനം , തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ,ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തപ്പെട്ടു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . സാജു മത്തായി , വൈസ് പ്രസിഡന്റ് ശ്രീമതി . ഷാഹിറ കെ ഇ , പഞ്ചായത്ത് സെക്രട്ടറി ശ്രീമതി . ഉഷാറാണി എം വി ,പോലീസ് ഉദ്യോഗസ്ഥർ , എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ എം ബി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .